ഗർഭാശയഗള കാൻസർ നിർമാർജന യജ്ഞം 2030

തലശ്ശേരി: ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം ലോകമെമ്പാടും നവംബർ 17 നു നടന്ന പരിപാടികളുടെ ഭാഗമായി മലബാർ കാൻസർ കെയർ സൊസൈറ്റി വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിൽ കാൻസർ ബോധവത്കരണ ക്ലാസ് നടത്തി.
പ്രിൻസിപ്പൽ ടി ഓ ശശിധരൻ അധ്യക്ഷത വഹിച്ച യോഗം,മലബാർ കാൻസർ കെയർ സൊസൈറ്റി വൈസ് പ്രസിഡണ്ട് മേജർ പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഹെഡ് മാസ്റ്റർ ബാബു എം പ്രസാദ് ,പി ടി എ പ്രസിഡന്റ് പി വിനോദ് കുമാർ എന്നിവർ ആശംസകൾ നേർന്നു.മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ മെഡിക്കൽ ഓഫീസർ ഡോ:ഹർഷ ഗംഗാധരൻ ഗർഭാശയഗള കാൻസർ മുൻകൂട്ടി കണ്ടുപിടിക്കാനുള്ള മാർഗങ്ങളെ സംബന്ധിച്ചും കുട്ടികൾക്ക് വിശദമായ ക്ലാസ് നൽകി.സൊസൈറ്റി ജോയിന്റ് സെക്രട്ടറി ടി എം ദിലീപ് കുമാർ സ്വാഗതവും വി റിസ നന്ദിയും പറഞ്ഞു.
രാവിലെ തലശ്ശേരി കടൽപ്പാലത്തിനടുത്ത് പീയർ റോഡിൽ നടത്തിയ ചടങ്ങ് സബ് കലക്ടർ അണുകുമാരി ഐഎഎസ് ഉദ്ഘാടനം ചെയ്തു.മേജർ പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.ഐ എം എ തലശ്ശേരി പ്രസിഡന്റ് കെ കെ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

വൈകുന്നേരം ചരിത്ര പ്രാധാന്യമുള്ള തലശ്ശേരി കോട്ട,ബി ഇ എം എൽ പി ഹയർ സെക്കണ്ടറി സ്കൂൾ എന്നിവ ടീൽ (നീലപ്പച്ച) വർണങ്ങളാൽ അലങ്കരിക്കുകയും അണുകുമാരി ഐ എ എസ്,ഡോ.മിനി ബാലകൃഷ്ണൻ,മേജർ പി ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ഐകദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






