മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 104 മത് ജന്മദിനം തലശ്ശേരിയിൽ വിവിധ സ്ഥലങ്ങളിൽ ആഘോഷിച്ചു

തലശ്ശേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 104 മത് ജന്മദിനം തലശ്ശേരിയിൽ വിവിധ സ്ഥലങ്ങളിൽ ആഘോഷിച്ചു.

ബ്ലോക്ക്  കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ പിലാക്കൂലിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോൾഫിറോഡ് റിക്സ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സി ടി സജിത്ത്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം പി അരവിന്ദാക്ഷൻ , ഇ വിജയകൃഷ്ണൻ ,അനസ് ചാലിൽ ,കെ ഇ പവിത്രരാജ് ,കെ ജയരാജൻ ,പി ഓ മുഹമ്മദ് റാഫി ഹാജി ,പ്രശാന്ത് കൈവട്ടം എന്നിവർ സംസാരിച്ചു.
തലശ്ശേരി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ എൽ എസ് പ്രഭു മന്ദിരത്തിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് പി സുകുമാരൻ അധ്യക്ഷത വഹിച്ചു. കെ ജയരാജൻ ,പി വി രാധാകൃഷ്ണൻ ,എം പി സുധീർ ബാബു എന്നിവർ സംസാരിച്ചു.
തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ഇല്ലത്ത് താഴയിൽ നടന്ന ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി വി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഇ വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി എൻ സുരേഷ് ,കെ ശിവപ്രസാദ് ,കെ ഹരീഷ് ,പി വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക