“വസ്ത്രത്തോടെ മാറിടത്തിൽ തൊട്ടാൽ പീഡനമല്ല” ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ശരീരഭാഗങ്ങള്‍ സ്പര്‍ശിക്കാതെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നതും ലൈംഗിക അതിക്രമം തന്നെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ന്യൂഡൽഹി: വസ്ത്രത്തിന് മുകളിലൂടെ തൊട്ടാല്‍ പോക്സോ നിയമപ്രകാരം ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന ബോംബെ ഹൈക്കോടതി വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.വസ്ത്രത്തിന് മുകളിലൂടെ ലൈംഗിക ഉദ്ദേശത്തോടെ തൊടുന്നത് കുറ്റകരമെന്ന് സുപ്രീംകോടതി പറഞ്ഞു.എങ്ങനെ സപര്‍ശിച്ചുവെന്നതല്ല ലൈംഗിക ഉദ്ദേശമാണ് പ്രധാനമെന്ന് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്മാക്കി. ഹൈക്കോടതി ഉത്തരവ് പോക്സോ നിയമത്തിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതാണെന്നും കോടതി. ഹൈക്കോടതി വിധി അസംബന്ധമാണെന്ന് സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. ഇത്തരം വ്യാഖ്യാനങ്ങൾ സ്വീകരിച്ചാൽ കൈയ്യുറകൾ ഉപയോഗിച്ച് പീഡിപ്പിക്കുന്ന പ്രതി കുറ്റത്തിൽ നിന്ന് രക്ഷപ്പെടില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമത്തിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളെ തന്നെ അട്ടിമറികുന്നതാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗനേഡിവാല പുറപ്പെടുവിച്ച ഉത്തരവെന്ന് സുപ്രീംകോടതി പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വസ്ത്രത്തിന് മുകളിലൂടെ ശരീരത്തില്‍ പിടിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമേ ആകൂവെന്ന് ബോംബൈ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല എന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിധിച്ചു. പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നായിരുന്നു കോടതി വിധി. 31 വയസ്സായ ഒരാൾ 12 വയസ്സുള്ള ഒരു കുട്ടിയുടെ മാറിടത്തിൽ കയറിപ്പിടിച്ച കേസിൽ വിധി പറഞ്ഞ പുഷ്പ ഗനേഡിവാലയുടെ സിംഗിൾ ബഞ്ചിന്റേതാണ് ഈ വിവാദ പരാമര്‍ശം.പ്രായ പൂർത്തിയാകാത്ത കുട്ടിയുടെ ശരീരത്തിൽ പിടിക്കുന്നത് വസ്ത്രം മാറ്റിയിട്ടില്ലെങ്കിൽ അതും ലൈംഗികാതിക്രമത്തിൽ ഉൾപ്പെടുത്താനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതിയെ പോക്സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വർഷത്തെ തടവുശിക്ഷക്കാണ് ജഡ്ജി വിധിച്ചിരുന്നത്.
ഇതേ കേസിൽ പോക്സോ ചുമത്തിയിരുന്നെങ്കിൽ പ്രതിക്ക് കുറഞ്ഞത് 3 വർഷത്തെ തടവുശിക്ഷയ്ക്ക് സാധ്യതയുണ്ടായിരുന്നതാണ്. പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചതാണ് കേസ്. പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.വിവാദ ഉത്തരവ് ലൈംഗിക കുറ്റകൃത്യത്തെ ലളിത വത്കരിക്കുന്നതും കുട്ടികളെ ആത്മാഭിമാനത്തെ ശിപ്പിക്കുന്നതുമാണെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് പുറപ്പെടുവിച്ച പ്രത്യേക വിധിയില്‍ ചൂണ്ടിക്കാട്ടി.വിവാദ ഉത്തരവിലൂടെ പോക്സോ കേസിലെ പ്രതികളെ വെറുതെവിട്ടതും സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം ഹാജാരാകാന്‍ കോടതി ഉത്തരവിട്ടു.സുപ്രീംകോടതി വിധിയെ ദേശീയ വനിതാ കമ്മീഷന്‍ സ്വാഗതം ചെയ്തു.ഭരണഘടനയും നിയമങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉറപ്പുനല്‍കുന്ന സംരക്ഷണം ഉയര്‍ത്തിപ്പിടിക്കുന്നതാണ് വിധിയെന്ന കമ്മീഷന്‍ പറഞ്ഞു.






