ചില്ലു അലമാരയിൽ എലി; ഹോട്ടലിന് താഴിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ്

കോഴിക്കോട്: അലമാരയില്‍ എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ ബണ്‍സ് ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ചില്ല് അലമാരയിലെ എലിയുടെ ദൃശ്യങ്ങൾ പകർത്തിയത്.ഭക്ഷണം വയ്ക്കുന്ന റാക്കില്‍ എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റാക്കില്‍ നിന്നുള്ള എലിയുടെ വീഡിയോ ദൃശ്യങ്ങൾ വിദ്യാർഥികൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു.തുടർന്ന് ഡോ.വിഷ്ണു, എസ്. ഷാജി, ഡോ.ജോസഫ് കുര്യാക്കോസ് എന്നിവരടങ്ങുന്ന ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് സ്ഥാപനത്തിൽ മിന്നൽ പരിശോധന നടത്തുകയും ഇവരുടെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണർ എം.ടി. ബേബിച്ചൻ സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കുകയുമായിരുന്നു. സ്ഥാപനത്തിൻ്റെ അടുക്കളയിലും മറ്റും എലിയുടെ വിസർജ്യത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയതായി ഉദ്യോസസ്ഥർ . ഈ സ്ഥാപനം തുറന്ന് പ്രവർത്തിക്കുന്നത് മനുഷ്യാരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം. യഥാ സമയത്ത് വീഡിയോ ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് കൈമാറിയ വിദ്യാർഥികളെ ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക