ദത്ത് വിവാദം: അഞ്ചു ദിവസത്തിനകം അനുപമയുടെ കുഞ്ഞിനെ തിരികെയെത്തിക്കാൻ ഉത്തരവ്.

കുഞ്ഞിനെ കേളത്തില്‍ എത്തിച്ച ശേഷം ഡിഎന്‍എ പരിശോധനയും നടത്തും.ഇത് സംബന്ധിച്ച് ഉത്തരവ് സി.ഡബ്ള്യൂ.സി ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇന്ന് രാവിലെ 11 മണിക്ക് ഉത്തരവ് അനുപമക്ക് കൈമാറും
തിരുവനന്തപുരം: ദത്ത് വിവാദത്തിലെ അനുപമയുടെ കുട്ടിയെ ആന്ധ്രയിൽ നിന്നും കേരളത്തിൽ എത്തിക്കാൻ സിഡബ്ലിയുസി ശിശുക്ഷേമ വകുപ്പിന് നിർദേശം നല്‍കി.ഇന്ന് രാവിലെ 11 മണിക്ക് ഉത്തരവ് അനുപമക്ക് കൈമാറും.ഇന്നലെ രാത്രിയാണ് ഉത്തരവ് പുറത്തുവന്നത്.5 ദിവസത്തിനകം ആന്ധ്രയിൽ നിന്നും കേരളത്തിൽ എത്തിക്കണമെന്നും പ്രത്യേക പൊലീസ് സംഘം അനുഗമിക്കണമെന്നും നിർദേശമുണ്ട്.ഇപ്പോൾ ആന്ധ്ര സ്വദേശികളായ ദമ്പതിമാരുടെ കയ്യിലാണ് കുട്ടി ഉള്ളത്.ചൊവ്വാഴ്ച അനുപമയും അജിത്തും സി.ഡബ്ള്യൂ.സിക്ക് മൊഴി നല്‍കിയിരുന്നു. സിഡബ്ല്യുസി ആവശ്യപ്പെട്ട രേഖകൾ ഇരുവരും ഹാജരാക്കിയിരുന്നു. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും, അജിത്തിന്‍റെ വിവാഹമോചന സര്‍ട്ടിഫിക്കറ്റും സി.ഡബ്ല്യു.സിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. മൊഴി നല്‍കിയ ശേഷം സി.ഡബ്ല്യു.സിയും ശിശുക്ഷേമസമിതിയും ഒത്തുകളിക്കുകയാണോ എന്ന് സംശയമുള്ളതായി അനുപമ പറഞ്ഞു.കുടുംബ കോടതി മറ്റന്നാള്‍ കേസ് പരിഗണിക്കാനിരിക്കെയാണ് ഉത്തരവ്. ഇന്ന് 11 മണിക്ക് ചെല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് മുന്നിലെത്താന്‍ അനുപമയ്ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. കുഞ്ഞിനുവേണ്ടിയുള്ള അനുപമയുടെ സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് കടക്കവെയാണ് നടപടി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ 2020 ഒക്ടോബര്‍ 19നാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കുന്നത്. എന്നാല്‍ തന്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയും ചേര്‍ന്ന് നാലാം ദിവസം കുഞ്ഞിനെ തന്നില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്നും, തന്റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമാണ് അനുപമയുടെ പരാതി. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
അനുപമയുടെ അച്ഛൻ ജയചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോർട്ടാണ് വിധി പറയുക. അമ്മയടക്കമുള്ളവർക്ക് നേർത്തെ ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരായവരെ പുറത്താക്കുംവരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.






