കോട്ടയത്ത് ഭൂമിക്കടിയിൽ നിന്ന് മുഴക്കം;ഭൂചലനമാണോ എന്ന് സംശയം

കോട്ടയം: കോട്ടയം മീനച്ചിൽ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കം. നേരിയ ഭൂചലനമെന്നാണ് സൂചന.ഇടമറ്റം, പാലാ, ഭരണങ്ങാനം, പൂവരണി, പൂഞ്ഞാർ പനച്ചിപ്പാറ, മൂന്നിലവ് മേഖലകളിലാണ് മുഴക്കം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക 12 .10 ഓടെയാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാർ പറയുന്നു.ഇടുക്കിയിലെ സീസ്‌മോഗ്രാഫിൽ ചലനം രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ ഭൂചലനമാണോ എന്ന് സ്ഥിരീകരിക്കുകയാണ് സാധിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും വില്ലേജ് ഓഫീസർ അറിയിച്ചു.






