പ്രിൻസിപ്പലിൻ്റെ ക്രൂരത:വിദ്യാർത്ഥിയെക്കൊണ്ട് കാലുപിടിപ്പിച്ചെന്നു പരാതി

കാസർഗോഡ്: കാസർഗോഡ് ഗവ.കോളേജ് പ്രിൻസിപ്പൽ വിദ്യാർത്ഥിയെക്കൊണ്ട് കാലുപിടിപ്പിച്ചതായി പരാതിയുമായി എം എസ് എഫ്.കോളേജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ തൻ്റെ കാലു പിടിക്കണമെന്ന് പ്രിൻസിപ്പൽ പറഞ്ഞതായി വിദ്യാർത്ഥി.രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്.മൂന്നു തവണ കാലുപിടിക്കാൻ പ്രിൻസിപ്പൽ (ഇൻ ചാർജ് ) എം. രമ ആവശ്യപ്പെട്ടുവെന്ന് എന്നാണ് വിദ്യാർത്ഥിയുടെ പരാതിയിൽ ഉള്ളത്.വിദ്യാർഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.കൊവിഡ് പ്രോട്ടോകോൾ പാലിക്കത്തത് ചോദ്യം ചെയ്തപ്പോൾ വിദ്യാർഥി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പ്രിൻസിപ്പൽ ഡോ.എം.രമ അവകാശപ്പെടുന്നത്.വിദ്യാർത്ഥി സ്വമേധയാ കാലുപിടിച്ചതാണെന്നും താൻ കാലുപിടിക്കാൻ നിർബന്ധിച്ചില്ലെന്നും എംഎസ്എഫിൽ നിന്ന് നിരന്തരം ഭീഷണി ഉണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.സംഭവം സിസിടിവി യിൽ ഉണ്ടെന്നും അത് പരിശോധിച്ചാൽ കാണാമെന്നും എം എസ് എഫ് നേതാക്കൾ വാദിച്ചപ്പോൾ സിസിടിവി കേടാണെന്നും അതുകൊണ്ട് ദൃശ്യങ്ങൾ കിട്ടില്ലെന്നും ആണ് പ്രിൻസിപ്പൽ പറയുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






