മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് (78) അന്തരിച്ചു.മാപ്പിളപ്പാട്ടിൻ്റെ ലോകത്തെ നിരവധി ഹിറ്റുപാട്ടുകള്‍ക്ക് ഈണമിട്ടിട്ടുള്ള പീര്‍മുഹമ്മദ് വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് അന്തരിച്ചത്.ഇന്ന് പുലർച്ച മുഴുപ്പിലങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം.ഖബറടക്കം വൈകിട്ട് 4 മണിക്ക് കണ്ണൂര്‍ വളപട്ടണം മന്നാ ഖബര്‍സ്ഥാനില്‍ നടക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങള്‍ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ ഈണമിട്ടതും പാടിയതും പീര്‍ മുഹമ്മദാണ്. മലയാളികള്‍ ഇന്നും ഗൃഹാതുരത്തോടെ പാടുന്ന വരികളില്‍ പലതും പീര്‍ മുഹദിൻ്റെ സൃഷ്ടിയാണ്. അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും ഭാവ പ്രകടനങ്ങളും പീര്‍മുഹമ്മദിനെ ശ്രദ്ധേയനാക്കി.എ.ടി. ഉമ്മറി സംഗീതത്തിൽ ‘കോടി ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാൽ’ (സിനിമ: അന്യരുടെ ഭൂമി), കെ. രാഘവന്റെ സംഗീതത്തിൽ ‘നാവാൽ മൊഴിയുന്നേ’ (തേൻതുള്ളി) എന്നീ സിനിമാഗാനങ്ങൾ പാടി.1976ൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ദൂരദർശനിൽ ചെന്നൈ നിലയത്തിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച പ്രതിഭയാണ് പീർമുഹമ്മദ്. കേരളത്തിലും ഗൾഫിലും വീറും വാശിയുമുള്ള മാപ്പിള ഗാനമേള മൽസരങ്ങളിൽ വിജയിയായിട്ടുണ്ട്.
ജനനം കൊണ്ട് തമിഴ്‌നാട് തെങ്കാശിക്കാരനാണ് പീര്‍ മുഹമ്മദ്. 1945 ജനുവരി 8 ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള ‘സുറണ്ടൈ’ ഗ്രാമത്തിലാണ് പീര്‍ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബല്‍ക്കീസാണ് മാതാവ്. തലശ്ശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയസ്സുള്ളപ്പോഴായിരുന്നു തലശ്ശേരിയിലേക്ക് എത്തുന്നത്.എട്ടാം വയസിൽ പാടിത്തുടങ്ങി. തലശേരി ജനത സംഭീതസഭയിലൂടെയാണ് ഈ രംഗത്തെത്തുന്നത്. പി ടി അബ്ദുറഹിമാന്റെ വരികളാണ് പാടിയവയിൽ ഏറെയും.തമിഴ് മുരുക ഭക്തിഗാനങ്ങളും ഇദ്ദേഹം പാടിയിട്ടുണ്ട്.





