മക്ക ക്രിക്കറ്റ് പ്രീമിയര്‍ ലീഗിനു തുടക്കം കുറിച്ചു

മക്ക: മക്ക ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന മക്കാ പ്രീമിയര്‍ ലീഗ് സീസണ്‍ 4,  മുസ്ദലിഫയില്‍ ആരംഭിച്ചു. മക്ക, ജിദ്ദ, തായിഫ് എന്നീ മേഖലകളിലെ പ്രമുഖമായ 15 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ലീഗ് റൗണ്ട് മത്‌സരങ്ങള്‍ ഡിസംബര്‍ 17 വരെ തുടരും.

ഒഐസിസി മക്ക പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഷാഹിദ് പരേടത്, വസീം, വാഹിദ്, മുഹാജിര്‍ എന്നിവര്‍ സന്നിഹിതായിരുന്നു.

വിജയികള്‍ക്കു ട്രോഫിയും ക്യാഷ് പ്രൈസും അടങ്ങുന്ന നിരവധി സമ്മാനങ്ങള്‍ ഒരുക്കിയിരിക്കിയതായി ഭാരവാഹികളായ ജെസിന്‍ കരുനാഗപ്പള്ളി, നാഹാസ്, നസീര്‍, ഷിനോസ്, ശിഹാബ്, ലത്തീഫ്, ഷബീര്‍, അന്‍വര്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക