നിർമാണത്തിലിരിക്കുന്ന വീട് തകർന്നു; കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് പെരുവയലിൽ നിർമാണത്തിലിരിക്കുന്ന വീട് തകർന്നു വീണു നിരവധി തൊഴിലാളികൾക്ക് പരിക്ക്.9 തൊഴിലാളികൾ ആണ് സംഭവ സമയത്ത് വീടിനുള്ളിൽ ഉണ്ടായിരുന്നത്.9 പേരെയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.വെൺമാറയിൽ അരുണിൻ്റെ വീടാണ് തകർന്നു വീണത്.അപകടത്തിൽപെട്ടവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ.
കൊൽക്കത്ത സ്വദേശികളായ അസാര്‍,ഹുസൈന്‍, നസീം ഖാന്‍, അസതുല്‍,ഫിറോസ് ഖാന്‍, റജബ്, ജാമില്‍, മുബാറക്ക്, റന എന്നിവരാണ് അപകടത്തില്‍പെട്ട തൊഴിലാളികള്‍.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക