ഗോവൻ മദ്യം കണ്ടെത്തി

തലശ്ശേരി: കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ പാർട്ടിയും തലശ്ശേരി ആർ പി എഫുമായി ചേർന്ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഗോവൻ മദ്യം കണ്ടെത്തി.രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 11.250 ലിറ്റർ ഗോവൻ മദ്യമാണ് കണ്ടെത്തിയത്.സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.റെയിൽവേ പ്രൊട്ടക്ഷൻ പാർട്ടിയിൽ ഇൻസ്‌പെക്ടർ ടി വിനോദ്, എ എസ് ഐ ശ്രീലേഷ് എം കെ,ഹെഡ് കോൺസ്റ്റബിൾ വി പി മുകേഷ്,വിജേഷ് എന്നിവരും എക്‌സൈസ് സർക്കിൾ പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സുകേഷ്‌കുമാർ,റാഫി കെ വി,സിവിൽ എക്‌സൈസ് ഓഫീസർമാരായ ലെനിൻ എഡ്വേർഡ്,സജിത്ത്,ഷംജിത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






