നായയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; ഉടമ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോടിൽ മദ്രസയിൽ പോയ കുട്ടിയെ തിരികെ വിളിക്കാനായി പോയ ഫൗസിയ എന്ന വീട്ടമ്മയെ റോഷൻ എന്നയാളുടെ നായ ആക്രമിക്കുകയായിരുന്നു.വീട്ടമ്മയുടെ പരാതിയെ തുടർന്ന് നായയുടെ ഉടമ റോഷനെ പോലീസ് അറസ്റ്റ് ചെയ്തു.റോഡിലേക്കിറങ്ങിയതും നായ ആക്രമിക്കുകയായിരുന്നു എന്നാണ് വീട്ടമ്മയും സംഭവം കണ്ട നാട്ടുകാരും പറയുന്നത്.രക്ഷപെടാൻ ശ്രമിച്ചെങ്കിലും നിലത്തു വീണപ്പോൾ തലയ്ക്കും മുഖത്തും കൈയ്ക്കും കടിയേറ്റു.ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആണ് നായയെ ഓടിച്ച് വീട്ടമ്മയെ രക്ഷിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






