റേഷൻ കടകളിൽ A T M റെഡി; ഓൺലൈൻ സേവങ്ങൾക് ഇ-സേവന കേന്ദ്രങ്ങളും

തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വാണിജ്യ ബാങ്കുകളുടെ സഹകരണത്തോടെ റേഷൻ കടകളിൽ എ ടി എം തുറക്കാനും ഓൺലൈൻ സേവനങ്ങൾ നൽകാൻ ഇ സേവന കേന്ദ്രങ്ങൾ തുടങ്ങാനും തീരുമാനം.പഞ്ചായത്തിൽ ഒന്നും നഗരസഭാ മേഖലയിൽ രണ്ടിൽ കൂടുതലും എന്ന കണക്കിലാണ് ആരംഭിക്കുന്നത്.ഗ്രാമപ്രദേശങ്ങൾക് മുൻഗണന നൽകുന്ന തരത്തിലാണ് പദ്ധതിയുടെ പ്രവർത്തനം.സ്മാർട്ട് റേഷൻ കാർഡുകളുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു.
എ.ടി.എം. ചിപ്പ് ഘടിപ്പിച്ച റേഷൻകാർഡുകൾ വിതരണംചെയ്യുന്നതും പരിഗണനയിലാണ്.കാർഡിൽ 5000 രൂപവരെ നിക്ഷേപിക്കാനും കാർഡുടമകൾക്ക് എ.ടി.എം. വഴി പണം പിൻവലിക്കാനുമുള്ള അവസരമൊരുക്കുന്നതാണ് പദ്ധതി.റേഷൻ കാർഡ് ഉടമകളുടെയും അംഗങ്ങളുടെയും കൈവിരലുകൾ ഇ പോസിംഗ് മെഷിനിൽ പതിയുന്നില്ല എന്ന പരാതികൾ ഒത്തിരി നിലനിൽക്കുന്നതിനാൽ തിരിച്ചറിയലിന് കണ്ണിൻ്റെ കൃഷ്ണമണി ഉപയോഗപ്പെടുത്തുന്ന സംവിധാനവും നടപ്പിലാക്കാൻ തീരുമാനമുണ്ട്.