ശബരിമല നട ഇന്ന് തുറക്കും; നാളെമുതൽ അയ്യപ്പന്മാർക്ക് പ്രവേശനം

തിരുവനന്തപുരം:മണ്ഡല മകരവിളക്ക് ഉൽസവത്തിനായി ശബരിമല നട ഇന്ന് തുറക്കും.മലയാള മാസമായ വൃശ്ചികം ഒന്നാം തീയ്യതി ചൊവ്വാഴ്ച മുതൽ മാത്രമേ ഭക്തർക്ക് ദർശനം അനുവദിക്കൂ. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിക്കും. പതിവ് പൂജകൾക്ക് ശേഷം ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാർ ചുമതല ഏൽക്കും. നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്ത് ആദ്യ ദിവസങ്ങളിൽ ശബരിമലയിൽ പ്രവേശനം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.പ്രതിദിനം 30000 ഭക്തരെ ദർശനത്തിനു അനുവദിക്കാൻ തീരുമാനിച്ചെങ്കിലും പത്തനംതിട്ടയിൽ നിലനിൽക്കുന്ന പ്രതികൂല സാഹചര്യം കണക്കിലെടുത്ത് എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു.ദിവസേന എത്ര ഭക്തരെ പ്രവേശിപ്പിക്കും എന്ന കാര്യത്തിൽ പോലീസും തിരുവിതാംകൂർ ദേവസ്വം ബോർഡും ഇന്ന് തീരുമാനിക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഭക്തരുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനമായതിനാൽ വെർച്വൽ ക്യു സംവിധാനത്തിലൂടെ ബുക്ക് ചെയ്തവർക് ദര്ശനത്തിന് ഒന്നിടവിട്ട ദിവസങ്ങൾ നൽകും.ഇത്തിനുള്ള സജ്ജീകരണങ്ങളൊരുക്കാൻ പോലീസിനോട് ആവശ്യപെട്ടിട്ടുണ്ട്.
പമ്പയിൽ ജലനിരപ്പ് കുറയുന്നത് വരെ ആചാരപരമായ സ്നാനത്തിനു ഭക്തരെ അനുവദിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.പമ്പയിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടെന്ന് ജില്ല കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു.കനത്ത മഴയിൽ ഭക്തർക്ക് സ്വാമി അയ്യപ്പൻ ട്രക്കിങ് പാത സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന ആരോഗ്യ വകുപ്പും ദര്ശനത്തിനെത്തുന്ന ഭക്തർക്ക് യാത്രയ്ക് 72 മണിക്കൂർ മുമ്പ് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ കൈവശം ഉണ്ടാകണമെന്ന് നിർബന്ധമാക്കി.സ്പോട് ബുക്കിങ് തിരഞ്ഞെടുക്കുന്ന ഭക്തർക്ക് അവരുടെ വിലാസവും ഐഡൻറിറ്റിയും തെളിയിക്കുന്ന രേഖകൾ കൈവശം വേണം.






