അച്ഛൻ അല്ല; അമ്മയാകാൻ തയ്യാറായി നിവേദ് ആൻ്റണി

എനിക്ക് ഗര്‍ഭം ധരിക്കാനാവും, ഞാന്‍ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്;തുറന്നു പറഞ്ഞു നിവേദ് ആൻ്റണി.
ആണായി പിറന്നിട്ടും ഗർഭം ധരിച്ചു അമ്മയാകാൻ തയ്യാറായി ഗേയും മോഡലുമായ നിവേദ്. പ്രതീകാത്മകമായി ഫോട്ടോ ഷൂട്ട് നടത്തി ആ തീരുമാനം നിവേദ് ലോകത്തോട് അറിയിച്ചു.പലരും പരിഹസിക്കാനും കുറ്റപ്പെടുത്താനും മുന്നോട് വന്നെങ്കിലും ഇതൊന്നും തൻ്റെ തീരുമാനത്തിൽ നിന്നും നിവേദിനെ പിന്തിരിപ്പിച്ചില്ല.അമ്മയാകാനുള്ള ഉറച്ച തീരുമാനത്തിൽ തന്നെയാണ് നിവേദ്.അതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു.
ആണായി ജനിച്ചാലും കുഞ്ഞിനെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും കഴിയുമെന്ന് നിവേദ് പറയുന്നത് വൈദ്യശാസ്ത്രം നൽകുന്ന ഉറപ്പിലാണ്.കൂട്ടിനു സ്വന്തമെന്നു പറയാൻ ഒരാൾ വേണമെന്നും അത് സ്വന്തം കുഞ്ഞു തന്നെ ആകണമെന്നും അതിനെ തനിക്കു തന്നെ പ്രസവിക്കണമെന്നും ഉള്ള ആഗ്രഹം നിവെദിനു തോന്നിയതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു കാര്യത്തിന് മുന്നിട്ടിറങ്ങിയതെന്നും അതിനു ആധുനിക വൈദ്യശാസ്ത്രം തനിക്ക് പ്രതീക്ഷ നൽകിയെന്നും നിവേദ് വ്യക്തമാക്കി.അമ്മയായി പിറന്ന എൻ്റെ ശരീരത്തിലും ജീവൻ മൊട്ടിടും,ഞാനും പ്രസവിക്കും പക്ഷെ അതിനു കുറച്ചു കാലതാമസം വേണ്ടിവരും.മുപ്പതു ശതമാനമാണ് അമ്മയാകാനുള്ള സാധ്യത എങ്കിലും പ്രതീക്ഷ കൈവിടാതെ ആവശ്യമായ ചികിത്സകൾ എടുക്കുമെന്ന് നിവേദ പറഞ്ഞു.ഇതിനെ തുടർന്നാണ് പ്രതീകാത്മകമായ ഒരു മറ്റേർണിറ്റി ഫോട്ടോഷൂട് തന്നെ നിവേദ് നടത്തിയത്.
ആണിന് ഗര്‍ഭം ധരിക്കാന്‍ വൈദ്യശാസ്ത്രം കണ്ടെത്തിയ ചില സാധ്യതകളുണ്ട്. ഇന്‍ഡോറിലെ ഒരു ഡോക്ടറുടെ സഹായത്തോടെ ബാംഗ്ലൂരിലാണ് നിവേദ് ചികിത്സ തേടുന്നതെന്നും തന്റെ സ്വപ്നം യാഥാർഥ്യമാകുമെന്നും നിവേദ് അറിയിച്ചു.






