ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം; അടിയന്തിര യോഗം വിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: നഗരത്തിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം നേരിടാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ശനിയാഴ്ച അടിയന്തിര യോഗം വിളിച്ചു.അടിയന്തിര നടപടികൾ സ്വീകരിക്കാൻ അധികാരികളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
വൈകിട്ട് 5 നു നടക്കുന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ,പരിസ്ഥിതി മന്ത്രി ഗോപാൽ റോയ്,ഡൽഹി ചീഫ് സെക്രട്ടറി എന്നിവർ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.ഡൽഹി-എൻ സി ആറിലെ അന്തരീക്ഷ മലിനീകരണം വർധിക്കുന്നതിനെ അടിയന്തിര സാഹചര്യം ആയി കാണണമെന്നും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.മലിനീകരണം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കാനും തിങ്കളാഴ്ച്ച റിപ്പോർട്ട് നൽകാനും കേന്ദ്രത്തോടും ഡൽഹി സർക്കാരിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക