കേരളത്തിലെ കോളേജ് അധ്യാപകർക്ക് ഡ്രസ്സ് കോഡ് ഇല്ല; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു

ഡ്രസിങ് സ്റ്റൈൽ വ്യക്തിപരമായ തീരുമാനമാണ്.ഒരു വനിതാ ടീച്ചർ ക്യാമ്പസ്സിൽ സാരി മാത്രം ധരിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമം ഒന്നുമില്ല.
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് ഇഷ്ടാനുസരണം ഡ്രസ്സ് കോഡ് വേണമെന്ന് ചില കോളേജ് മാനേജ്മെൻറുകൾ നിർബന്ധിക്കുന്നു എന്ന പരാതിയെ തുടർന്ന് ഇത്തരത്തിൽ ഡ്രസ്സ് കോഡ് വേണമെന്ന് നിർബന്ധം പിടിക്കുന്നത് അപ്രായോഗികവും അനഭിലഷണീയവുമാണെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് സർക്കാർ ഡ്രസ്സ് കോഡ് നിർദ്ദേശിച്ചിട്ടില്ല.ഡ്രസിങ് സ്റ്റൈൽ വ്യക്തിപരമായ തീരുമാനമാണ്.ഒരു വനിതാ ടീച്ചർ ക്യാമ്പസ്സിൽ സാരി മാത്രം ധരിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമം ഒന്നുമില്ല.അത് മാന്യവും സൗകര്യപ്രദവുമാണ്.ഇങ്ങനെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
അധ്യാപകരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ചില കോളേജ് മേധാവികളും മാനേജുമെന്റും ഇടപെടാൻ ശ്രമിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.അധ്യാപകരുടെ ഔദ്യോഗിക വസ്ത്രമായി സാരിയെ നിർദേശിച്ചതായി ഒരു ഉത്തരവും ഗവൺമെൻറ് ഇറക്കിയിട്ടില്ല എന്ന് മന്ത്രി അറിയിച്ചു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലേഡി ടീച്ചർമാർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട്.കാലഹാരണപെട്ട ധാർമിക ആശയങ്ങളുടെ പേരിൽ അധ്യാപകരെ അനാവശ്യമായി നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഒരു വില കൊടുത്തും ആസ്വദിക്കാനാകില്ല എന്ന് ആർ ബിന്ദു അഭിപ്രായപെട്ടു
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






