കോവിഡ് റിപ്പോർട്ട്: കേരളത്തിൽ 6674 പുതിയ പോസിറ്റീവ് കേസുകൾ.

തിരു: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 65,147 സാമ്പിളുകൾ പരിശോധിച്ചതിൽ 6674 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.പുതിയ കേസുകളിൽ 5628 പേർ വാക്‌സിനേഷൻ എടുത്തിട്ടുണ്ട്.2790 പേർ രണ്ട് ഡോസുകളും എടുത്തവരാണ്.1778 പേർ ഒരു ഡോസ് പോലും എടുക്കാത്തവരാണ്.
നിലവിൽ ആകെ സജീവമായ കേസുകൾ 68,805 ആണ്.അതിൽ 6.7% ആളുകളെ ആശുപത്രികളിലും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചു
അതേസമയം 59 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.ഇതോടെ ആകെ എണ്ണം 35,511 ആയി.7022 രോഗികൾക്കു സുഖം പ്രാപിച്ചു.എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.1088 പോസിറ്റീവ് കേസുകളാണ് എറണാകുളത്ത്.തിരുവനന്തപുരം തൊട്ടു പിന്നിലാണ്.






