സ്വർണ വില വീണ്ടും ഉയർന്നു; പവന് 36,880 രൂപയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നത്തെ സ്വർണ വില ഏറ്റവും ഉയർന്ന നിരക്കിൽ.160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻ്റെ വില 36,880 രൂപയായി.ഗ്രാമിന് 20 രൂപയാണ് ഉയർന്നത്.4620 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില.ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണ്ണത്തിന്.കഴിഞ്ഞ രണ്ട് ദിവസവും ഒരു പവൻ സ്വർണത്തിന് വില 36720 രൂപയായിരുന്നു.ഈ മാസത്തിൻ്റെ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വർണവില.നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വർണ്ണവില 3, 4 തീയതികളിലായിരുന്നു. 35640 രൂപയായിരുന്നു അന്നത്തെ ഒരു പവൻ സ്വർണ്ണവില. 35760 രൂപയായിരുന്നു നവംബർ ഒന്നിലെ സ്വർണ്ണവില. 13 ദിവസങ്ങൾക്കപ്പുറം 1120 രൂപയോളമാണ് സ്വർണവില വർധിച്ചത്.ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്നത്.സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നത് വില ഉയർച്ചയ്ക് കാരണമാകുന്നുണ്ട്.