തൊഴിൽ കാർഡ് റജിസ്ത്രേഷനും കാർഡ് വിതരണവും നടന്നു

തലശ്ശേരി: കേന്ദ്ര തൊഴിൽ വകുപ്പിന്റെ ഇസ്രം – പദ്ധതി പ്രകാരം കേരള തൊഴിൽ വകുപ്പും ചേർന്ന് നടത്തുന്ന അസംഘടിത മേഖലയിലെ 59 വയസ്സുവരെ യുള്ള തൊഴിലാളികളുടെ തൊഴിൽ കാർഡ് റജിസ്ത്രേഷനും കാർഡ് വിതരണവും തലശ്ശേരി മേഖല ക്യാമ്പ് പുതിയ ബസ് സ്റ്റാന്റ് എൻ.ഇ.ബാലറാം മന്ദിരത്തിൽ നടന്നു. കാലത്ത് പത്ത് മണി മുതൽ മൂന്ന് മണി വരെയുള്ള ക്യാമ്പ് എസ്.ടി.ജെയ്സൺ (സി.ഐ. ടി.യു) ഉത്ഘാടനം ചെയ്തു. ചടങ്ങിൽ എ.ഐ.ടി.യു.സി മണ്ഡലം സിക്രട്ടറി കണ്ട്യൻ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തൊഴിൽ കാർഡ് വിതരണം മുൻസിപ്പൽ വൈസ് ചെയർമാൻ വാഴയിൽ ശശി അബ്ദുൾ റഹീം -രാജീവൻ കെ.പി എന്നിവർക്ക് നൽകി കൊണ്ട് വിതരോൽഘാടനവും നടത്തി. ഐ.എൻ.ടി.യു.സി നേതാവ് പി. ജനാർദ്ദനൻ, ടി.പി. ശ്രീധരൻ ,രാജീവൻ എൻ.കെ പ്രസംഗിച്ചു. വി.പി.സജീവൻ സ്വാഗതമാശംസിച്ചു. നിസാൻ കെ.സജിത്ത്. എം ടെക്നീഷ്യൻ എം.ബിന്ദു ശ്രീജിത്ത് കരുണ, മുകുന്ദൻ, ധനേഷ് .കെ.പി.നേതൃത്വം നൽകി






