സ്വകാര്യ ഏജൻസികൾ ശരണം; യാഥാർഥ്യമാകാതെ നിലയ്ക്കൽ കുടിവെള്ള പദ്ധതി

പത്തനംതിട്ട: കാലാവധി കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാകാതെ നിലയ്ക്കൽ കുടിവെള്ള പദ്ധതി.ഇക്കൊല്ലത്തെ തീർത്ഥാടന കാലത്തും സ്വകാര്യ ഏജൻസികളെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ്.കാലാവധി കഴിഞ്ഞിട്ടു രണ്ടു വർഷമായിട്ടും 22 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കേണ്ട പൈപ്പ്ലൈനുകൾ ആറ് കിലോ മീറ്റർ പോലും എത്തിയിട്ടില്ല.2019 നവംബറിൽ പണി പൂർത്തിയാക്കി കമ്മീഷൻ ചെയ്യുമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്. സീതത്തോട് – കക്കാട്ടാറിൻ്റെ തീരത്ത് പമ്പ് ഹൗസിന്റെയും 13 എംഎൽഡി ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റിന്റേയും മാത്രം പണിയാണ് ഇതുവരെ പൂർത്തിയായത്.ശബരിമല തീർത്ഥാടകർക്ക് പുറമെ ളാഹ, തുലാപ്പള്ളി, പ്ലാപ്പള്ളി സീതത്തോട് മേഖലയിലുള്ളവർക്കും പ്രയോജനമാകുന്ന പദ്ധതിക്കായി 130 കോടി രൂപ സർക്കാർ നീക്കിവെച്ചിരുന്നു. ഒരു കിലോ ലിറ്റർ അഥവാ 1000 ലിറ്ററിന് 256 രൂപയിലധികമാണ് സ്വകാര്യ ഏജൻസികൾക്ക് നൽകുന്നത്. 2018 മുതൽ 2020 വരെ പ്രതിവർഷം ശരാശരി 12 കോടി രൂപയോളം ഈ ഇനത്തിൽ ചെലവായി.ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് നഷ്ടമാവുന്നത് കോടികണക്കിന് രൂപയാണ്.വനം വകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചതും കൊവിഡ് പ്രതിസന്ധികളുണ്ടായതുമാണ് പണികൾ വൈകാൻ കാരണമെന്നാണ് വാട്ടർ അതോറിറ്റി അവകാശപ്പെടുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






