“മൗലാന അബുൾ കലാം ആസാദിനെ അനുസ്മരിച്ചു”

തലശ്ശേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ഇന്നേ വരെയുള്ള പ്രസിഡണ്ടുമാരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും, സ്വാതന്ത്ര്യ സമര സേനാനിയും, പ്രഥമ ഇന്ത്യൻ വിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായ മൗലാന അബുൾ കലാം ആസാദിൻ്റെ 133 മത് ജന്മ വാർഷിക ദിനത്തിൽ ജവഹർ കൾച്ചറൽ ഫോറം തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കെ.മുസ്തഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ഡി. സി. സി മെമ്പർ കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു.
അഫ്സൽ പള്ളിത്താഴ, സി.ഒ.ടി. ഹാഷിം, പി. ഇമ്രാൻ, വി.കെ.വി. റഹീം എന്നിവർ പ്രസംഗിച്ചു. ഗുലാം കുറ്റ്യാപ്പുറം സ്വാഗതവും ,കെ . സജീവൻ നന്ദിയും പറഞ്ഞു.






