മൃതദേഹവുമായി പ്രതിഷേധം

നെന്മാറ: വ്യാഴാഴ്ച കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച മാണിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും നെന്മാറ ഡി എഫ് ഒ ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തി.കാട്ടു പന്നിയുടെ ശല്യം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.വ്യാഴാഴ്ച ടാപ്പിങ്ങിനിടെയാണ് അയിലൂര്‍ ഒലിപ്പാറ കണിക്കുന്നേല്‍ മാണി കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചത്.രമ്യ ഹരിദാസ് എം പി യാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.കാട്ടുപന്നിയുടെ ആക്രമണം വ്യാപകമാണെന്നും പരിഹാരം കാണണം എന്നും പറഞ്ഞു നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇതുവരെയും ഇല്ലാതിരിക്കുകയും അതിനിടയിൽ പന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും ചെയ്ത ഘട്ടത്തിലാണ് മൃതദേഹവുമായി പ്രതിഷേധത്തിന് നാട്ടുകാർ ഇറങ്ങിയത്.ഈയിടങ്ങളിൽ ഇടയ്ക് പുലിയുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാനുള്ള നിയമം നിലവിലുണ്ടായിട്ടും വനംവകുപ്പിൻ്റെ ഭാഗത്തു നിന്നും കാര്യമായ നടപടികൾ ഉണ്ടാകുന്നില്ല എന്നും പ്രതിഷേധക്കാർ പറഞ്ഞു.