ലഹരി ഉപയോഗം കുറ്റകരമല്ല; ഉപയോഗിക്കുന്നവർ വെറും ഇരകൾ മാത്രം

കുറഞ്ഞ തോതിൽ ലഹരി ഉപയോഗിക്കുന്നത് കുറ്റകരമല്ലാത്ത വിധം നിയമം പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ ആലോചന.

ന്യൂഡൽഹി:രാജ്യത്തെ ചെറിയ തോതിൽ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരെ കുറ്റക്കാരാകാതെ അവരെ വെറും ഇരകൾ മാത്രമായി പരിഗണിച്ചു കൊണ്ട് പിഴയിൽ നിന്നും തടവുശിക്ഷയിൽ നിന്നും ഒഴിവാക്കാനുമുള്ള തീരുമാനത്തിലാണ് കേന്ദ്രം. എന്നാല്‍ ലഹരിക്കടത്ത് ക്രിമിനല്‍ കുറ്റമായി തന്നെ തുടരും.ഇതിനായി നാർക്കോട്ടിക് ഡ്രഗ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ആക്ട് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യും.ഈ തീരുമാനത്തിൽ സാമൂഹിക ക്ഷേമ മന്ത്രാലയം,ആഭ്യന്തര മന്ത്രാലയം എന്നിവർ സമവായത്തിലെത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

എന്‍ഡിപിഎസ്എ 27-ാം വകുപ്പ് പ്രകാരം,ലഹരി ഉപയോഗം പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്.ഈ നിയമത്തെ ഭേദഗതി ചെയ്ത് ലഹരി ഉപയോഗിക്കുന്നവർക്ക് 30 ദിവസത്തെ കൗണ്‍സിലിങ് ഉള്‍പ്പെടെ നല്‍കാനാണ് തീരുമാനം.

അതേസമയം എത്ര അളവില്‍ വരെ ലഹരി ഉപയോഗിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരും. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.