നമ്പർ 18′ ഡി ജെ പാർട്ടി ദൃശ്യങ്ങൾ കാണാനില്ല;ഹോട്ടലിൽ പുനർപരിശോധന

കൊച്ചി: ഒക്ടോബർ 31 നു രാത്രി നമ്പർ 18 ഹോട്ടലിൽ നടന്ന ഡി ജെ പാർട്ടി കഴിഞ്ഞു മടങ്ങുന്ന വഴിയാണ് മുൻ മിസ് കേരള വിജയികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്.അൻസി കബീർ,അഞ്ജന ഷാജൻ,ആഷിഖ്,അബ്ദുൽ റഹ്മാൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.അഞ്ജന,അൻസി,ആഷിക് എന്നിവർ മരിച്ചിരുന്നു.ഹോട്ടലിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ സിസിടിവിയുടെ ഹാർഡ് ഡിസ്ക് പോലീസ് പിടിച്ചെടുത്തിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഹാർഡ് ഡിസ്‌കിൽ ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല.അതിനാൽ ബുധനാഴ്ച വീണ്ടും പരിശോധന നടന്നു.എന്നാൽ ഈ പരിശോധനയിലും ദൃശ്യങ്ങൾ കണ്ടെത്താൻ പോലീസിനായില്ല.അപകടം നടന്ന തൊട്ടടുത്ത ദിവസം തന്നെ ദൃശ്യങ്ങൾ മാറ്റിയെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു.ഹാർഡ് ഡിസ്ക് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഹോട്ടൽ അധികൃതരെ പോലീസ് വിശദമായി ചോദ്യം ചെയ്യും.ആരാണ് പാർട്ടി നടത്തിയത് എന്നടക്കമുള്ള വിവരങ്ങൾ പോലീസിന് ഇനിയും ലഭിക്കാനുണ്ട്.
കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനെ മനഃപൂർവം അല്ലാത്ത നരഹത്യക്കും മദ്യപിച്ചു വാഹനമോടിച്ചതിനും അറസ്റ്റ് ചെയ്തിരുന്നു.രാത്രി വൈകി മദ്യം വിറ്റതിൽ ഹോട്ടൽ എക്‌സൈസ് അധികൃതർ പൊട്ടിക്കുകയും ചെയ്തിരുന്നു.