ലേണ്‍ ദി ഖുര്‍ആന്‍ ഗ്‌ളോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 12ന്

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത പഠിതാക്കള്‍ക്ക് ലേണ്‍ ദി ഖുര്‍ആന്‍ വെബ്‌സൈറ്റില്‍ നവംബര്‍ 12, പരീക്ഷാ ദിവസം വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്‌വ ആന്റ് അവയര്‍നെസ് സൊസൈറ്റിയുടെ അംഗീകാരത്തോടെയും, മേല്‍നോട്ടത്തിലുമാണ് ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതിയും, പരീക്ഷയും നടക്കുന്നത്.

റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴില്‍ നടക്കുന്ന ഖുര്‍ആന്‍ പാഠ്യ പദ്ധതിയായ ലേണ്‍ ദി ഖുര്‍ആനിന്റെ 2021 ലെ ഫൈനല്‍ പരീക്ഷ നവംബര്‍ 12ന് അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷയായി നടക്കും. വെള്ളിയാഴ്ച, സൗദി സമയം വൈകീട്ട് 4.00 മുതല്‍ രാത്രി 8.00 മണിവരെ (ഇന്ത്യന്‍ സമയം വൈകീട്ട് 6.30 മുതല്‍ രാത്രി 10.30 മണി വരെയുമുള്ള 4 മണിക്കൂര്‍ സമയം പരീക്ഷയുടെ ലിങ്ക് ലേണ്‍ ദി ഖുര്‍ആന്‍ വെബ്‌സൈറ്റിലൂടെ പരീക്ഷാര്‍ത്ഥികള്‍ക്ക് ലഭിക്കും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പരീക്ഷയില്‍ പ്രവേശിച്ചാല്‍ 2.00 മണിക്കൂര്‍ സമയം കൊണ്ട് പരീക്ഷ പൂര്‍ത്തിയാക്കണം. www.learnthequran.org എന്ന ലേണ്‍ ദി ഖുര്‍ആന്‍ വെബ്‌സൈറ്റില്‍ പ്രത്യേകം തയ്യാറാക്കിയ പരീക്ഷാര്‍ത്ഥികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എല്ലാ ഡിജിറ്റല്‍ ഉപകരണത്തിലും ഉപയോഗിക്കാവുന്ന എക്‌സാം സോഫ്റ്റ്‌വെയറാണ് പരീക്ഷക്ക് ഉപയോഗിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പരീക്ഷാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പരീക്ഷ സുഗമമായി എഴുതുവാനുള്ള എല്ലാ സജജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത പഠിതാക്കള്‍ക്ക് ലേണ്‍ ദി ഖുര്‍ആന്‍ വെബ്‌സൈറ്റില്‍ നവംബര്‍ 12, പരീക്ഷാ ദിവസം വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്‌വ ആന്റ് അവയര്‍നെസ് സൊസൈറ്റിയുടെ അംഗീകാരത്തോടെയും, മേല്‍നോട്ടത്തിലുമാണ് ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതിയും, പരീക്ഷയും നടക്കുന്നത്.

മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വിവരണത്തില്‍ നിന്നുമുള്ള ‘ജുസ്അ് 27’ സൂറത്തുല്‍ ദാരിയാത് മുതല്‍ സൂറത്തുല്‍ ഹദീദ് വരെയാണ് ലേണ്‍ ദി ഖുര്‍ആന്‍ നാലാംഘട്ട പുനരാവര്‍ത്തനത്തിലെ പാഠഭാഗം.
ലേണ്‍ ദി ഖുര്‍ആന്‍ ഫൈനല്‍ പരീക്ഷയിലെ ഒന്നാം സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയും, ആദ്യ പത്ത് സ്ഥാനക്കാര്‍ക്ക് പ്രത്യേക ക്യാഷ് അവാര്‍ഡും ലേണ്‍ ദി ഖുര്‍ആന്‍ ഗ്‌ളോബല്‍ സംഗമത്തില്‍ വെച്ച് നല്‍കുന്നതാണ്. ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പരീക്ഷയുടെ സൗകര്യപ്രദമായ നടത്തിപ്പിനായി ‘ഹെല്‍പ്പ് സെന്ററുകള്‍’ രൂപീകരിച്ചിട്ടുണ്ട്.
+9665 5052 4242, +9195 6764 9624, +9665 3629 1683, +9665 562508011 എന്നീ നമ്പറുകള്‍ വാട്ട്‌സ്ആപ്പ് ഹെല്‍പ്പ് ലൈനായി പരീക്ഷാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. കെ.എന്‍.എം ഓണ്‍ലൈന്‍ മീഡിയായ റിനൈ ടിവിയുടെ സൗദി വിഭാഗം പരീക്ഷയുടെ പ്രചരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്.
സൗദി അറേബ്യയിലെ മുഴുവന്‍ പ്രവിശ്യകളിലും ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ദഅ്‌വ, കോള്‍ ആന്റ് അവയര്‍നെസ് സെന്ററുകളുടെ മലയാളവിഭാഗം അതാതു പ്രദേശങ്ങളിലെ പഠിതാക്കള്‍ക്കും പരീക്ഷാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ചോദ്യാവാലി ഉള്‍കൊള്ളുന്ന വര്‍ക്ഷീറ്റിനെ ആധാരമാക്കിയാണ് ഫൈനല്‍ പരീക്ഷ നടക്കുക. വിദ്യാര്‍ത്ഥികളുടെ വര്‍ക്ഷീറ്റ് ആവശ്യമുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് ഇംഗ്‌ളീഷില്‍ മാത്രമായിരിക്കും പരീക്ഷ.

2000 ല്‍ സൗദി അറേബ്യയില്‍ റിയാദ് ഇന്ത്യന്‍ ഇഞ്ഞാഹി സെന്റര്‍ ആരംഭിച്ച ഖുര്‍ആന്‍ പഠന പദ്ധതി 22 വര്‍ഷമായി ഇന്ന് ലോകമൊട്ടാകെയുള്ള മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പഠന പദ്ധതിയാണ്.
ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതിയുടെ പുനരാവര്‍ത്തനം അഞ്ചാംഘട്ടം സൂറത്തുല്‍ ഖാഫ് മുതല്‍ സൂറത്തുല്‍ ജാസിയ: വരെയുള്ള പാഠ പുസ്തകവും, ക്ലാസുകളും ഫൈനല്‍ പരീക്ഷക്കു ശേഷം പഠിതാക്കള്‍ക്ക് ലഭ്യമാകുന്നതാണ്.
നവംബര്‍ 12ന് നടക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും, ലോകത്താകമാനമുള്ള മലയാളികള്‍ പരീക്ഷയില്‍ പങ്കാളികളാകണമെന്നും റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. അബ്ദുല്‍ ഖയ്യൂം ബുസ്താനി, മുഹമ്മദ് സുല്‍ഫിക്കര്‍, അഡ്വക്കറ്റ് അബ്ദുല്‍ ജലീല്‍, മുഹമ്മദ്കുട്ടി കടന്നമണ്ണ, ഫൈസല്‍ ബുഹാരി, നൗഷാദ് മടവൂര്‍, സാജിദ് കൊച്ചി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.