കോവിഡ് നിയന്ത്രണത്തിൽ ഇളവുകളുമായി U A E

അബുദാബി :കോവിഡ് നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ നൽകി യു എ ഇ.രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഇല്ലാത്തതാണ് ഇളവുകൾ നല്കാൻ കാരണം.ഇനിമുതൽ പള്ളികളിലെ സ്ത്രീകളുടെ പ്രാർത്ഥന സ്ഥലങ്ങളും അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലങ്ങളും വാഷ് റൂമുകളും തുറക്കാൻ ആണ് അനുമതി നൽകിയിട്ടുള്ളത്.കഴിഞ്ഞയാഴ്ച ഷാർജ എമിറേറ്റിൽ സ്ത്രീകളുടെ പ്രാർത്ഥന മുറികൾ തുറക്കാൻ അനുമതി നൽകിയിരുന്നു.കൃത്യമായ സാമൂഹിക അകലം പാലിക്കുകയും പ്രാർത്ഥനകൾക് ശേഷം അണുവിക്തമാക്കുകയും വേണമെന്നാണ് നിർദ്ദേശം.ഇമാമുമാരും പള്ളികളിലെ ക്‌ളീനിംഗ് ജീവനക്കാരും നിർബന്ധമായും കോവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്നും 14 ദിവസത്തിലൊരിക്കൽ കോവിഡ് പി സി ആർ ടെസ്റ്റ് നടത്തണമെന്നും നിബന്ധനയുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക