പ്രവാസി മലയാളികളുടെ കണ്ണിൽ പൊടിയിട്ട് ‘മലബാർ ഷോപ്പിംഗ്’

ഓൺലൈൻ ഷോപ്പിങ്ങിൻ്റെ മറവിൽ പ്രവാസി മലയാളികളെ പറ്റിച്ച് മലബാർ ഷോപ്പിംഗ് വെബ്സൈറ്റ്.പാലക്കാട് കേന്ദ്രമായുള്ള മലബാർ ഷോപ്പിങ് എന്ന വെബ്സൈറ്റാണ് നൂറുകണക്കിന് പ്രവാസി മലയാളികളെ പറ്റിച്ചു കടന്നു കളഞ്ഞിരിക്കുന്നത്.മൂന്നു വർഷത്തിലേറെയായി ഇവരുടെ തട്ടിപ്പുകൾ തുടങ്ങിയിട്ട്.ഓണത്തിനും വിഷുവിനുമൊക്കെയായി കേരളീയ വസ്ത്രങ്ങൾക്ക് ഓർഡർ കൊടുത്ത മലയാളികളാണ് പറ്റിക്കപെട്ടത്.ഓണത്തിന് കൊടുത്ത ഓർഡർ ഇതുവരെയും എത്താത്തതിനെ തുടർന്ന് വെബ്സൈറ്റിൽ കൊടുത്ത ഫോൺ നമ്പറിൽ വിളിച്ചിട്ടും മെയിലുകൾ അയച്ചിട്ടും പ്രതികരണമൊന്നും ഇല്ലാത്തതിനെ തുടർന്നാണ് പ്രശോഭ് എന്ന ഓസ്‌ട്രേലിയൻ നിവാസി പോലീസിൽ പരാതി നൽകിയത്.കേസാകുമെന്ന ഘട്ടം വന്നപ്പോൾ വെബ്സൈറ്റുടമകൾ ഒന്ന് രണ്ടു കോളുകൾ സ്വീകരിച്ച് ഓർഡർ എത്തിച്ചു കൊടുത്തു.എന്നാൽ അവർക്കു കിട്ടിയ വസ്ത്രങ്ങൾ തീരെ നിലവാരം കുറഞ്ഞവയാണ് എന്നാണ് അവർ പറഞ്ഞത്.ബുക്ക് ചെയ്തു കിട്ടാത്തവരൊക്കെ റിവ്യൂ എഴുതി പോസ്റ്റ് ഇട്ടതിനെ തുടർന്ന് വെബ്സൈറ്റ് അപ്രത്യക്ഷമായി.ഒരുപാട് മലയാളികൾ പറ്റിക്കപ്പെട്ടെങ്കിലും പരാതി നല്കാൻ ആരും തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






