12 പ്ലാസ്റ്റിക് കുപ്പികളും 10 പ്ലാസ്റ്റിക് ബാഗുകളും:രാജ്യാന്തര ബ്രാൻഡുകളുമായി കിടപിടിച്ച് ഒരു യുവ സംരംഭകൻ

ഗുണമേന്മയും ഈടും വിലക്കുറവുമായി തെയ്‌ലി ബ്രാൻഡഡ് ഷൂ
12 പ്ലാസ്റ്റിക് കുപ്പികളും 10 പ്ലാസ്റ്റിക് ബാഗുകളും കൊണ്ട് ഒരു ജോഡി തെയ്‌ലി ഷൂ നിർമിച്ചു കൊണ്ടാണ് ആശയ് ഭാവെ എന്ന യുവ സംരംഭകൻ രാജ്യാന്തര ബ്രാൻഡുകളുടെ പേടി സ്വപ്നമായി മാറിയിരിക്കുന്നത്.വെറും ആറു മാസത്തെ പ്രവർത്തനം കൊണ്ടാണ് ഭാവെ തൻ്റെ സ്ഥാപനം കെട്ടിപ്പൊക്കിയത്.ഇന്ത്യയിലെ പ്രകൃതി സൗഹൃദ സംരംഭകരിൽ ഒരാളാണിപ്പോൾ ഭാവെ.ബിരുദ പഠനത്തിനിടെ പ്ലാസ്റ്റിക് റീസൈക്ലിങ് എന്ന ആശയം തോന്നിയതിനു പിന്നാലെയാണ് ആ ആശയത്തിൽ ഒരു ബിസിനസ് ആകാമെന്ന് ഭാവെ തീരുമാനിച്ചത്
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
‘തെയ്‌ലി’ എന്നാണ് ഭാവെയുടെ ബ്രാൻഡ് നെയിം.പ്ലാസ്റ്റിക് ക്യാരി ബാഗ് എന്നാണ് തെയ്‌ലിയുടെ ഹിന്ദി അർത്ഥം.ആറു മാസത്തിനുള്ളിൽ ആയിരക്കണക്കിന് ജോഡി ഷൂസുകൾ നിർമിച്ചു കഴിഞ്ഞു.
മറ്റു ബ്രാൻഡുകളെ അപേക്ഷിച്ചു ഗുണമേന്മയും ഈടും വിലക്കുറവുമാണ് തെയ്‌ലി ഷൂസിന്റെ പ്രത്യേകത.2000 ത്തിൻറെ തുടക്കത്തിലെ ബാസ്കറ്റ്ബോൾ ഷൂകളിൽ നിന്ന് പ്രചോദനം ആർജ്ജിച്ചാണ് തെയ്‌ലി ചെരുപ്പുകൾ നിർമിച്ചിട്ടുള്ളത്.ഒരു ജോഡി ഷൂവിന് 7000 രൂപയാണ് വില.തെയ്‌ലി ഷൂ ഇന്ത്യൻ ഉല്പന്നമാണെങ്കിലും വിപണി കയ്യടക്കിയിരിക്കുന്നത് ദുബായ്,യൂറോപ്പ്,അമേരിക്ക,ഓസ്‌ട്രേലിയ എന്നീ വിദേശ രാജ്യങ്ങളാണ്. .






