മോൺസണുമായി ബന്ധം:ഐജി ജി ലക്ഷ്മൺ സസ്പെൻഷനിൽ

പോലീസ് സേനയ്ക്കു അപമാനകരമായ പ്രവൃത്തി.പുരാവസ്തു വിൽപ്പനയിലും തട്ടിപ്പിലുമടക്കം ലക്ഷ്മണയ്ക് നിർണായക പങ്ക് എന്ന് സൂചന
തിരുവനന്തപുരം:മോൺസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിൻ്റെ പേരിൽ ഐജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തു.സസ്പെന്ഷന് ഉത്തരവിൽ ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി ഒപ്പിട്ടു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മോൺസണെതിരെയുള്ള കേസുകൾ അട്ടിമറിക്കാൻ ശ്രമിച്ചു,ഔദ്യോഗിക വാഹനത്തിൽ മോൺസൻ്റെ വീട് സന്ദർശനം,പുരാവസ്തു വില്പനയിൽ ഇടനിലക്കാരനെന്ന് സംശയം ഇതൊക്കെയാണ് സസ്പെന്ഷന് ആധാരം.മോൺസൺ അറസ്റ്റിലാകുന്നത് വരെ വില്പനകളിൽ ലക്ഷ്മണയുടെ ഇടപെടലുണ്ടായിരുന്നതായി തെളിവുകൾ സൂചിപ്പിക്കുന്നു.ലക്ഷ്മണയും മോൺസൻ്റെ മാനേജരടക്കമുള്ളവരുമായുള്ള വാട്സാപ്പ് ചാറ്റുകളുടെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.ആന്ധ്ര സ്വദേശിനിയായ ഇടപാടുകാരിയും ഉണ്ടെന്നാണ് കിട്ടിയ വിവരം.കേസുകൾ ഒതുക്കാൻ ലക്ഷ്മൺ സഹായിച്ചിരുന്നു എന്ന് അവകാശപ്പെടുന്ന മോൺസൻ്റെ ഓഡിയോ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.






