ഇസ്റ മീഡിയക്ക് അനുമോദനം

ഇസ്റക്ക് വേണ്ടി മുഖ്യ കാര്യദർശി ഹുസൈൻ തങ്ങൾ വാടാനപ്പള്ളി ഐ. ഡി. സി. അമീർ ഹുസൈൻ ബാഖവിയിൽ നിന്നും ഫലകം ഏറ്റു വാങ്ങുന്നു
ജിദ്ദ: റബീഉൽഅവ്വലിനോടനുബന്ധിച്ചു തിരുനബി (സ) യെ പരിചയപ്പെടുത്തി വാടാനപ്പള്ളി ഇസ്റ മീഡിയ വിദ്യാർഥികൾ നടത്തിയ മീഡിയ ക്യാമ്പയിനെ ഐ. ഡി. സി. ജിദ്ദ അനുമോദിച്ചു.
ഇസ്ലാമോഫോബിയ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിൽ ഇസ്‌ലാമിന്റെ തനതായ രൂപം അത്യാകർഷകമായ രീതിയിൽ പ്രതിഫലിപ്പിക്കാൻ ഇസ്റ ടീമിന് കഴിഞ്ഞു. മീഡിയ ടീമിലെ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമായി ജിദ്ദ ഐ. ഡി സി ആശംസാ ഫലകവും ക്യാഷ് അവാർഡും നൽകി.
ചടങ്ങിൽ ജിദ്ദ ഐഡിസി അമീർ ഹുസൈൻ ബാഖവി പൊന്നാട്, നാസർ ചാവക്കാട്, ഇസ്റ സെൻട്രൽ ഭാരവാഹികളായ നാസർ നെസ്റ്റോ, ബഷീർ ബെസ്റ്റോ, ഇൽയാസ് വാടാനപ്പള്ളി, തുടങ്ങിയവർ പങ്കെടുത്തു.






