മരക്കാർ ഒടിടിയിലും ഒപ്പം തിയേറ്ററുകളിലും;ആമസോൺ അനുവാദത്തിനായി കാത്തിരിക്കുന്നു

ആമസോൺ അനുവദിച്ചാൽ ഒടിടിക്കൊപ്പം ‘മരക്കാർ ‘ തിയേറ്ററിലുമെത്തും.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ‘മരക്കാർ അറബിക്കടലിൻ്റെ സിംഹം’ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയായിരുന്നു.ചർച്ചകൾക്കൊടുവിൽ ചിത്രം ഒടിടിയിൽ തന്നെ ഇറക്കാൻ തീരുമാനിച്ചതായി നിർമാതാവ് ആൻ്റണി പെരുമ്പാവൂർ അറിയിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇപ്പോൾ ചിത്രത്തിന്റെ തിയേറ്റർ റിലീസുമായി ബന്ധപ്പെട്ട വാർത്തകളും ചർച്ച വിഷയമായിരിക്കുകയാണ്.ചിത്രത്തിന്റെ ആമസോൺ പ്രീമിയർ കഴിഞ്ഞ് ഒരു മാസത്തിനു ശേഷം തീയേറ്റർ റിലീസ് നടത്താൻ ആൻ്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും ശ്രമിക്കുന്നു എന്നാണ് പുതിയ വാർത്ത.മരക്കാർ തിയേറ്ററിൽ എത്തുമെങ്കിൽ ആശിർവാദ് സിനിമാസിന്റെ 25 ഓളം സ്‌ക്രീനുകളിലും ദിലീപ് ,സോഹൻറോയ് എന്നിവരുടെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലും സിനിമ ഇറങ്ങുമെന്നാണ് അറിയുന്നത്.






