സ്വകാര്യ ബസ് സമരം ;ചർച്ച രാത്രിയിൽ

തിരുവനന്തപുരം : ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ആൻ്റണി രാജു രാത്രി 10 മണിക്ക് ചർച്ച നടത്തും.കോട്ടയം നാട്ടകം ഗസ്റ്റ് ഹൌസിൽ വെച്ചായിരിക്കും ചർച്ച നടത്തുന്നതെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയാൻ കഴിഞ്ഞത്.വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ് സിഡി അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






