T20 വേൾഡ് കപ്പ് | : അടുത്ത വർഷം ശക്തമായി തിരിച്ചു വരും

ഓസ്‌ട്രേലിയയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിൽ ശക്തമായി തിരിച്ചുവരുമെന്ന് താരങ്ങൾ.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന T 20 ലോകകപ്പാണ് ഇത്തവണത്തേത്.ഇത്തവണ സെമി ഫൈനൽ പോലും കാണാതെയാണ് പുറത്തായിരിക്കുന്നത്.ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇല്ലാതായത് ഞായറാഴ്ച നടന്ന സൂപ്പർ 12 മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ ന്യൂസിലാൻഡ് ആധികാരിക വിജയം നേടിയതോടെയാണ്.മത്സരത്തിൽ അഫ്ഗാൻ ജയിച്ചാൽ മാത്രമേ ഇന്ത്യക്കു സാധ്യത ഉണ്ടായിരുന്നുള്ളു.ന്യൂസിലൻഡിന്റെ ജയം ഇന്ത്യയെ മാത്രമല്ല അഫ്ഗാനെയും ടൂർണമെന്റിൽ നിന്ന് പുറത്താക്കി.ലോകകപ്പിൽ നിന്നും ഇന്ത്യയുടെ ദയനീയ തോൽവിയെക്കുറിച്ചു പല മുൻ താരങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിട്ടുണ്ട്.ഒമ്പത് വർഷങ്ങൾക് ശേഷം തുടർച്ചയായ ആറ് സെമി ഫൈനൽ പ്രവേശത്തിന് ശേഷം ഇന്ത്യക്കു ഒരു ഐ സി സി ടൂർണമെന്റിന്റെ സെമിയിലെത്താൻ കഴിയാതെ വന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിൽ ശക്തമായി തിരിച്ചുവരുമെന്ന് താരങ്ങൾ.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക