ഇന്ത്യന്‍ മത്സ്യത്തൊഴിലാളികൾക്ക് നേരെ പാക് വെടിയുതിർത്തു ;ഒരു മരണം

ഗുജറാത്തിലെ ദ്വാരക തീരത്തിന് സമീപം അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിൽ ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

ദില്ലി: ഇന്നലെ രാവിലെ ഗുജറാത്ത് തീരത്ത് വെച്ചാണ് പാക് നാവിക ജല്‍പാരി എന്ന ബോട്ടിനു നേരെ വെടിയുതിർത്തത്.ശ്രീധർ എന്ന മൽസ്യത്തൊഴിലാളി മരിക്കുകയും ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.6 പേര് പാക് സേനയുടെ തടവിലാണ്. കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട ബോട്ടില്‍ നിന്ന് കരയ്ക്ക് എത്തിച്ച മത്സ്യ തൊഴിലാളികളോട് വിവരങ്ങള്‍ ചോദിച്ചറിയുകയാണെന്ന്ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.വിഷയം ഗൗരവമായി എടുക്കുന്നതായുംനയതന്ത്ര തലത്തില്‍ ഉന്നയിക്കുമെന്നും വിദേശ കാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക