മാനദണ്ഡ ലംഘനം;അംഗീകാരം നഷ്ടപ്പെട്ട് കോഴിക്കോട് സർവകലാശാലയുടെ 11 ബി എഡ് കേന്ദ്രങ്ങൾ

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക് പുതിയ കെട്ടിടം ഉടൻ കണ്ടെത്തുന്നത് സാധ്യമല്ല.
വിഷയം ചർച്ച ചെയ്യാൻ കോഴിക്കോട് സർവ്വകലാശാല സെനറ്റ് യോഗം ഉടൻ ചേരും.
കോഴിക്കോട്: NCTE കോഴിക്കോട് സർവകലാശാലയുടെ 11 ബി എഡ് കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കി.മാനദണ്ഡ ലംഘനമാണ് അംഗീകാരം നഷ്ടപ്പെടാൻ കാരണം. 2014 മുതൽ എൻസിടിഇ പല മാനദണ്ഡങ്ങളിലും മാറ്റം വരുത്തുകയും, കോഴ്സ് കാലാവധി രണ്ട് വർഷമാക്കി ഉയർത്തുകയും ചെയ്തിരുന്നു. ഏഴ് വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളിലടക്കം മാറ്റങ്ങൾ വരുത്താത്തതാണ് അംഗീകാരം നഷ്ടപ്പെടുത്തിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






