നടനെ ചവിട്ടിയാല്‍ 1001 രൂപ സമ്മാനം, വിദ്വേഷ പ്രചാരണവുമായി ഹിന്ദു മക്കള്‍ കക്ഷി

ചെന്നൈ: നടനെ ചവിട്ടിയാല്‍ 1001 രൂപ സമ്മാനം തരാമെന്ന വിദ്വേഷപ്രസ്താവനയുമായി തീവ്രഹിന്ദു സംഘടനയായ ഹിന്ദു മക്കള്‍ കക്ഷി. നടന്‍ വിജയ് സേതുപതിയെ ചവിട്ടിയാല്‍ പണം പാരിതോഷികം തരാമെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. തേവര്‍ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമാണ് തേവര്‍ അയ്യ.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന തേവര്‍ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം. തേവര്‍ അയ്യ എന്നാല്‍ കാള്‍ മാര്‍ക്‌സോ ലെനിനോ ഒന്നും അല്ലല്ലോ എന്നാണ് ഇതേക്കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചത്. ഇതില്‍ പ്രകോപിതരായാണ് ഹിന്ദുമക്കള്‍ കക്ഷിയുടെ വിവാദപ്രസ്താവന.





