തുഹ്‌ഫ മിഷൻ വക സഹാബ വാഫി കോളേജിലേക്ക് അമൂല്യ ഗ്രന്ഥങ്ങൾ

പയ്യന്നൂർ: അബൂദാബി ആസ്ഥാനമായുള്ള തുഹ്ഫ മിഷൻ, സഹാബ ഇസ്ലാമിക് അക്കാദമി എട്ടിക്കുളം, വാഫി കോളേജ്, പുനർ നാമകരണം ചെയ്ത പി കെ പി അബ്ദുൽ സലാം മൗലവി ഗ്രന്ഥാലത്തിലേക്ക് “തുഹ്ഫത്തുൽ മുജാഹിദീൻ ” എന്ന വിശ്വ ഗ്രന്ഥം ഉൾപ്പെടെ ഈയ്യിടെ പ്രകാശനം ചെയ്ത 1921-2021 കേരള മുസ്ലിംകൾ – നൂറ്റാണ്ടിന്റെ ചരിത്രം, തുഹ്‌ഫ കൈ പുസ്തകം, ഷൈക്ക് സായിദ് ചരിത്രം, ചരിത്രമുറങ്ങുന്ന പൊന്നാനി, നിലാ ത്തുള്ളികളുടെ പുരാവൃത്തം എന്നീ ഗ്രന്ഥങ്ങൾ കൈമാറി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

എട്ടിക്കുളം ശറഫുൽ ഇസ്ലാം മദ്രസ്സ അങ്കണത്തിൽ സംഘടിപ്പിച്ച ശൈഖുനാ ഉസ്താദ് പി.കെ .പി.അബ്ദുൽ സലാം അനുസ്മരണവും മീലാദ് സമ്മേളവും എന്ന പരിപാടിയിൽ തുഹ്ഫ മിഷൻ ജനറൽ കൺവീനർ കരപ്പാത്ത് ഉസ്മാൻ, കോ ഓർഡിനേറ്റർ ജലീൽ രാമന്തളി, പ്രമുഖ മാധ്യമ പ്രവർത്തകൻ എ. എം.ഹസ്സൻ, പി പി സുലൈമാൻ ഹാജി എന്നിവരുടെ സാന്നിധ്യത്തിൽ കക്കുളത്ത് അബ്ദുൽ ഖാദർ ഗ്രന്ഥങ്ങൾ പ്രിൻസിപ്പാളിനെ ഏൽപിച്ചു.

എസ്. എം. എഫ്. ജനറൽ സെക്രട്ടറി എ.കെ. അബ്ദുൽ ബാഖി, എട്ടിക്കുളം മുസ്ലിം ജമാഅത്ത് ഖത്തീബ് ഹുസൈൻ ഫൈസി ഇർഫാനി, ജാമിഅ അസ്സഅദിയ്യ മുദരിസ് അബ്ദുൽ ഫത്താഹ് ദാരിമി, ഒ. പി അബ്ദുറഹിമാൻ മൗലവി, ജമാഅത്ത് പ്രസിഡണ്ട് എ. കെ അബ്ദുസ്സലാം ഹാജി, ജനറൽ സെക്രട്ടറി ഷരീഫ്, സെക്രട്ടറിമാരായ ഉമ്മർ കണ്ടത്തിൽ, വി വി ഉമ്മർ തുടങ്ങിയവർ സംബന്ധിച്ചു.