ജെ എസ്സ് സി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

ജിദ്ദ: ജിദ്ദ ആസ്ഥാനമായുള്ള ജെ എസ്സ് സി അന്താരാഷ്ട്ര ഫുട്‌ബോള്‍ അക്കാദമി നാല്‍പതു വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജെ എസ് സി സൂപ്പര്‍ സീനിയര്‍ ചാലഞ്ചു കപ്പ് എന്ന പേരിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ കുറെ കാലമായി മുടങ്ങി കിടന്നിരുന്ന കായിക രംഗത്തെ പ്രവര്‍ത്തങ്ങള്‍ സജജീവമാക്കുവാനാണ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള തീരുമാനം.

ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദ് റോഡില്‍ പ്രത്യേകം സജജമാക്കിയ ഹിലാല്‍ ഷാം സ്‌റ്റേഡിയത്തിലെ നവീകരിച്ച ഗ്രൗണ്ടില്‍ നവംബര്‍ 26, ഡിസംബര്‍ 3, ഡിസംബര്‍ 10 തുടങ്ങിയ വെള്ളിയാഴ്ചകളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 0538416293 ,0500731573 എന്ന നമ്പറുകളിലൊന്നില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.