കോണ്‍ഗ്രസ് സത്യാഗ്രഹം ഫലം കണ്ടു, എരഞ്ഞോളി പാലം പ്രവൃത്തി വേഗത്തിലായി

തലശ്ശേരി: എരഞ്ഞോളി പാലം സര്‍വ്വീസ് റോഡ് അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കുക, പാലം പണി അടിയന്തിരമായി പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം മൂന്നാം ദിവസം കടന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മൂന്നാം ദിവസത്തെ സത്യഗ്രഹം ഡിസിസി ജന: സെക്രട്ടറി അഡ്വ. സി.ടി. സജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. സുശീല്‍ ചന്ത്രോത്ത്, മണ്ണയാട് ബാലകൃഷ്ണന്‍, പി.വി. രാധാകൃഷ്ണന്‍, കെ.ഇ. പവിത്ര രാജ്. ഇ.വി ജയ കൃഷ്ണന്‍, അഡ്വ: കെ.സി. രഘുനാഥ്, ഒ. ഹരിദാസ്, എ. പ്രേമരാജന്‍ മാസ്റ്റര്‍ എ.വി. രാമദാസ്, പത്മജ രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അക്ഷയ് ചൊക്ലി, അര്‍ബാസ്, പ്രിയങ്ക കെ, വൈശാഖ് ചന്ദ്രന്‍, പ്രത്യുഷ് വി.സി, ”രാംഗീത്, വിഷ്ണുനാരായണന്‍ എന്നിവരാണ് സത്യഗ്രഹം അനുഷ്ഠിച്ചത്.

പാലം പണി അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്. അതിന് ശേഷവും പ്രവൃത്തി ആരംഭിക്കാത്തതിനെ തുടര്‍ന്ന് അഞ്ചാം തീയ്യതി മുതല്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഇന്നലെ പി.ഡബ്ല്യു.ഡി. എക്‌സിക്കട്ടീവ് എഞ്ചിനിയര്‍ ഷാജി തയ്യില്‍, പാലം പണി നടത്തുന്ന കാരാര്‍ കമ്പനിയായ ദിനേശ് ചന്ദ്ര അഗര്‍വാള്‍ ഗ്രൂപ്പിന്റെ പ്രൊജക്റ്റ് മാനേജര്‍ സലീം എന്നിവര്‍ സമരപന്തലിലെത്തി സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ രാവിലെ സര്‍വ്വീസ് റോഡിന്റെ പണി ആരംഭിച്ചതിനെ തുടര്‍ന്ന് പതിനൊന്ന് മണിയോടെ മൂന്ന് ദിവസമായി തുടര്‍ന്ന് വരുന്ന അനശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു.