ജെ.കെ.എസ്.വി വിന്റര്‍ ഏകദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമന്റ് നവംബര്‍ 19 ന്

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 10-11-2021 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

ജിദ്ദ: ജിദ്ദ-കണ്ണൂര്‍ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന നവംബര്‍ 19 ന് ജിദ്ദയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജെ.കെ.എസ്.വി വിന്റര്‍ കപ്പിനുവേണ്ടിയുള്ള ഏകദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമന്റ് സംഘടിപ്പിക്കുന്നു. ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദ് ഹിലാല്‍ ഷാം സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്‌സരം നടക്കുക.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 10-11-2021 നു മുമ്പായി താഴെപറയുന്ന മൊബൈല്‍ നമ്പറുകളില്‍ ഒന്നില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
0507475020, 0500436262, 0542510860