ജിദ്ദ കരുവാരകുണ്ട് പഞ്ചായത്ത് കെഎംസിസി വെല്‍ഫെയര്‍ കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാടിനെ ആദരിച്ചു

ജിദ്ദ: പുണ്യഭൂമിയില്‍ മനുഷ്യരാശിയുടെ അതിജീവനം പ്രതിസ്ധിയിലായ മഹാമാരികാലത് പ്രവാസലോകം നിശബ്ധമായ കോവിഡ് ദുരിതത്തിന്റെ ദിനരാത്രങ്ങള്‍ തൊട്ട് ഇന്നും അശരണര്‍ക്ക് അത്താണിയായി സ്വജീവിതം സമര്‍പ്പിച്ച ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍കമ്മിറ്റിയുടെ വെല്‍ഫയര്‍ കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാടിനെ ജിദ്ദ കരുവാരകുണ്ട് പഞ്ചായത്ത് കെഎംസിസി മൊമെന്‍േറാ നല്‍കി ആദരിച്ചു. പഞ്ചായത്ത് കെഎംസിസി ചെയര്‍മാന്‍ യൂസുഫ് കുരിക്കള്‍ മുഹമദ് കുട്ടിക്ക് മൊമെന്‍േറാ കൈമാറി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഷറഫിയയില്‍ നടന്ന പരിപാടിയി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പുണ്ടോളി, മലപ്പുറം ജില്ലാ സെക്രട്ടറി സാബില്‍ മമ്പാട്, വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് സലീം മമ്പാട്, ഷംസു ഇല്ലികുത്, ഫിറോസ് അസിസിയ, സഹീദ് വില്ലന്‍, ആസിഫ് തരിശ് എന്നിവര്‍ സംസാരിച്ചു.
ഉമ്മര്‍ ഖിറാഅത്ത് നടത്തി. ജിദ്ദ കരുവാരകുണ്ട് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഹനീഫ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാനുപ്പ കണ്ണത് സ്വാഗതവും സാബിര്‍ പുല്‍വെട്ട നന്ദിയും പറഞ്ഞു.






