ഏറ്റവുമധികം പ്രതിഫല തുകയുള്ള സ്പോർട്സ് താരം മൈക്കൽ ജോർദാൻ ; പട്ടിക പുറത്ത്
ലോകത്ത് എക്കാലത്തെയും ഉയർന്ന പ്രതിഫല തുകയുള്ള സ്പോർട്സ് താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി ബാസ്കറ്റ് ബോൾ താരം മൈക്കൽ ജോർദാൻ.റൊണാൾഡോ പട്ടികയിൽ അഞ്ചാം സ്ഥാനത്ത്.
വാർഷിക പ്രതിഫലം ഏറ്റവും കൂടുതലുള്ള സ്പോർട്സ് താരങ്ങളുടെ പുതിയ പട്ടിക പുറത്തു വിട്ടു.വാർഷിക വരുമാനം 250 ലക്ഷം ഡോളർ നേടുന്ന ബാസ്കറ്റ് ബോൾ താരം മൈക്കൽ ജോർദാൻ ആണ് ഒന്നാം സ്ഥാനത്ത്.എല്ലാക്കാലത്തും ഉയർന്ന പ്രതിഫല തുകയുള്ള താരമാണ് ഇദ്ദേഹം.മൈക്കൽ ജോർദാൻ മികച്ച ഒരു സംരംഭകൻ കൂടിയാണ്.നൈക്ക് ,ഹെയിൻസ് ,അപ്പർ ഡെക്ക് തുടങ്ങിയ വൻകിട ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തിൽ ശതകോടികളുടെ വരുമാന നേടുന്നുണ്ട്.
210 കോടി ഡോളർ വരുമാനമുള്ള ഗോൾഫ് തരാം ടൈഗർ വുഡ്‌സ് ആണ് രണ്ടാം സ്ഥാനത്ത്.30 വർഷത്തിനിടയിലെ കരിയറിനിടയിൽ ഇദ്ദേഹം സ്വന്തമാക്കിയത് 18 വേൾഡ് ചാംപ്യൻഷിപ്പുകൾ.മൂന്നാമൻ ഗോൾഫ് താരം അർണോൾഡ് പാമർ 150 കോടി ഡോളറാണ് വരുമാനം.നാലാം സ്ഥാനത്ത് 138 കോടി ഡോളറുമായി ജാക്ക് നിക്‌ളോസും ഫുട്ബോൾ ഇതിഹാസ താരം റൊണാൾഡോ പട്ടികയിൽ അഞ്ചാം സ്ഥാനത്തുമാണ്.124 കോടി ഡോളറാണ് റൊണാൾഡോയുടെ വാർഷിക പ്രതിഫലം.






