എട്ടാം ക്ലാസ്സുകാർ തിങ്കളാഴ്ച മുതൽ സ്കൂളിലേക്ക്

കോവിഡ് വ്യാപനം മൂലം അടഞ്ഞു കിടന്ന സ്കൂളുകൾ നവംബർ 1 മുതൽ തുറന്നിരുന്നു.8,9 , പ്ലസ് വൺ ഒഴികെയുള്ള ക്ലാസ്സുകളാണ് ഒന്നാം തീയതി മുതൽ തുടങ്ങിയത്.

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളിലെ എട്ടാം ക്ലാസ്സുകാരുടെ ക്ലാസുകൾ തിങ്കളാഴ്ച മുതൽ തുടങ്ങും.
ഈ മാസം 12 മുതൽ 3,5,8 ക്ലാസ്സുകളെ അടിസ്ഥാനമാക്കി നാഷണൽ അച്ചീവ്മെൻറ് സർവ്വേ നടക്കുന്നതിനാൽ 15 ആം തീയ്യതി തുടങ്ങാനിരുന്ന ക്ലാസുകൾ തിങ്കളാഴ്ചത്തേക് മാറ്റിയിരിക്കുകയാണ്. ഒൻപത് ,പ്ലസ് വൺ ക്ലാസുകൾ 15 നു തന്നെയാണ് തുടങ്ങുന്നത്.

ആരംഭ ഘട്ടമായതിനാൽ ആദ്യത്തെ രണ്ടാഴ്ച ഉച്ചവരെയാണിപ്പോൾ ക്ലാസുകൾ നടക്കുന്നത്.ക്ലാസിലെ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ബയോ ബബിളായി കണക്കാക്കിയാണ് പഠനം.