പ്രശസ്ത സാഹിത്യകാരൻ പ്രൊഫ:പാലക്കീഴ് നാരായണൻ അന്തരിച്ചു

മലപ്പുറം: പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ പ്രൊഫ.നാരായണൻ അന്തരിച്ചു.81 വയസ്സായിരുന്നു.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെമ്മാണിയോടുള്ള വീട്ടിലിരിക്കെ വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് മരണം.മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് പാലക്കീഴ് നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജനത്തിന്റെയും മകനായി 1940 ൽ ജനിച്ചു.പട്ടാമ്പി ഗവ.സംസ്‌കൃത കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.വിദ്വാൻ പരീക്ഷ പാസായി.എം എ ബിരുദവും നേടിയിട്ടുണ്ട്.1995 ൽ പെരിന്തൽമണ്ണ ഗവ.കോളേജിൽ അധ്യാപകനായിരിക്കെ   സർവീസിൽ നിന്നും വിരമിച്ചു.

2019 ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പു.ക.സ.ജില്ലാ പ്രസിഡന്റ് ,സംസ്ഥാന കമ്മിറ്റി അംഗം ,ലൈബ്രറി കൌൺസിൽ സംസ്ഥാന കമ്മിറ്റി അംഗം, ഗ്രന്ഥാലോകം പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സംസ്‌കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.