തമിഴ്‌നാട് മന്ത്രിമാരുടെ അഞ്ചംഗ സംഘം മുല്ലപ്പെരിയാർ ഡാം സന്ദർശിക്കാൻ ഇന്നെത്തും

ഇടുക്കി: അഞ്ചു മന്ത്രിമാർ അടങ്ങുന്ന ഒരു സംഘം തമിഴ്‌നാട്ടിൽ നിന്നും ഇന്ന് മുല്ലപ്പെരിയാർ ഡാം സന്ദർശിക്കാൻ എത്തുന്നു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി R ചക്രപാണി ,വാണിജ്യ നികുതി വകുപ്പ് മന്ത്രി P മൂർത്തി,സഹകരണ മന്ത്രി I പെരിയസ്വാമി,ധനമന്ത്രി പളനിവേൽ ത്യാഗരാജൻ,ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകൻ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനത്തിന് എത്തുന്നത്.തേനി ജില്ലയിലെ 7 മണ്ഡലങ്ങളിൽ നിന്നുള്ള എം എൽ എ മാരും മന്ത്രിമാർക്കൊപ്പം ഉണ്ടാകും.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 .80 അടിയായി ഉയർന്നതിനെ തുടർന്ന് അണക്കെട്ടിന്റെ സ്പിൽവേയിലെ 7 ഷട്ടറുകൾ ഉയർത്തിയിരുന്നു.സെക്കന്റിൽ 3900 ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്നു വിട്ടിരിക്കുന്നത്.മുല്ലപ്പെരിയാർ വിഷയത്തിൽ എഐഎഡിഎംകെ ഈ മാസം 9 നു വിവിധ സ്ഥലങ്ങളിൽ സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.സന്ദർശന ശേഷം മന്ത്രിമാർ മാധ്യമങ്ങളെ കണ്ടേക്കും.






