നടൻ ജോജു ജോർജിന്റെ കേസ് ഒത്തു തീർപ്പാക്കാൻ ചർച്ച നടത്തി കോൺഗ്രസ്

കൊച്ചി: വൈറ്റിലയിൽ നടന്ന കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസ് വൈകാതെ ഒത്തുതീർപ്പിലേക്ക് നീങ്ങിയേക്കുമെന്നു സൂചന.കേസിന്റെ ഒത്തുതീർപ്പ് ചർച്ചയിൽ കേസ് പിൻവലിക്കാൻ ജോജു സമ്മതം അറിയിച്ചെന്നാണ് സൂചന കിട്ടിയത്.ജോജുവിന്റെ വാഹനത്തിന്റെ ചില്ലു തകർത്ത കേസിൽ അറസ്റ്റിലായ ഐ എൻ ടി യു സി പ്രവർത്തകൻ ജോസഫിന്റെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും.
വാഹനം തകർത്തു ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 8 പേർക്കെതിരെയും വഴിതടയൽ സമരവുമായി ബന്ധപെട്ടു 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുള്ളത്.കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കമുള്ളവർക്കാണ് കേസ്.
തെറ്റ് സമ്മതിച്ച ഇരു വിഭാഗക്കാരും കേസ് തീർക്കാൻ ചർച്ച നടത്തുന്നതായി എറണാകുളം ഡിസി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.






