സൗദിയില്‍ ഇന്ന് മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചു

മക്ക: മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയായ ഇസ്തിസ്ഗ പ്രാര്‍ത്ഥ ഇന്ന് (വ്യാഴം) രാവിലെയാണ്  സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നടത്തിയത്. മഴയ പെയ്യാന്‍ താമസം നേരിടുകയും വരണ്ട കാലാവസ്ഥ ഉണ്ടാകുമ്പോഴും പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചര്യ പിന്തുടര്‍ന്നാണ് മഴക്കുവേണ്ടിയുള്ള നമസ്‌കാരം നടന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സൗദിയുടെ വിവിധ പ്രവിശ്യകളിലുള്ള പള്ളികളിലാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. നിരവധിപേര്‍ പ്രാര്‍ത്ഥനയില്‍ പങ്കാളികളായി. നിരവധി പ്രാദേശിക രാജകുമാരന്മാരുടെ നേതൃത്വത്തില്‍ ആരാധകര്‍ സൗദിയുടെ വിവിധ പ്രവിശ്യകളിലുള്ള വിവിധ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തി. സര്‍വ്വശക്തനായ അല്ലാഹുവിന്റെ കാരുണ്യത്താല്‍ മഴ വര്‍ഷിക്കുവാനായി വിശ്വാസികള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥനയില്‍ മുഴുകി.

വിശുദ്ധ മക്കയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേശ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ പങ്കാളിയായി. മദീനയിലെ പ്രവാചക പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ഖാലിദ് അല്‍ഫൈസല്‍ സന്നിഹിതായിരുന്നു.

ഇരു ഹറം സൂക്ഷിപ്പുകാരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഇന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴക്കുവേണ്ടിയുള്ള ഇസ്തിസ്ഗ പ്രാര്‍ത്ഥനകള്‍ നടത്താന്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.