പുഴയിലിറങ്ങിയ രണ്ടു കുട്ടികളെ കാണാതായി;തിരച്ചിൽ തുടരുന്നു

തൃശ്ശൂർ : പുഴയിലിറങ്ങിയ രണ്ടു കുട്ടികളെ കാണാതായി.ആറാട്ടുപുഴ മന്ദാരക്കടവിലിറങ്ങിയ ഗൗതം ,ഷിജിൻ എന്നീ കുട്ടികളെയാണ് ഉച്ചയ്ക്ക് ഒന്നരയോടെ കാണാതായത്.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പുഴയിലെ ജലനിരപ്പ് ഉയർന്നതറിയാതെ ഫുട്ബോൾ കളിക്കുശേഷം കൈകാൽ കഴുകാനിറങ്ങിയായതായിരുന്നു ഇരുവരും.നാട്ടുകാരുടെ സഹായത്തോടെ കുട്ടികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്






