ഫോക്കസ് ജിദ്ദ ഡിവിഷന് പുതിയ നേതൃത്വം

ജിദ്ദ: ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന്‍ 2022 -23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൈസല്‍ അബ്ദുറഹ്‌മാന്‍ (ഡിവിഷണല്‍ ഡയറക്ടര്‍), നിദാല്‍ സലാഹ് (ഡിവിഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍), ഷമീം വെള്ളാടത്ത് (ഡിവിഷണല്‍ ഓപ്പറേഷന്‍ മാനേജര്‍), അബ്ദുല്‍ ജലീല്‍ സി.എച്ച് (ഡിവിഷണല്‍ അഡ്മിന്‍ മാനേജര്‍),  അബ്ദുല്‍ റഷാദ് കരുമാര (ഡിവിഷണല്‍ ഫിനാന്‍സ് മാനേജര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

റീജിയണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജരീര്‍ വേങ്ങര, അലി അനീസ് (ക്വാളിറ്റി കണ്‍ട്രോളര്‍) എന്നിവരെയും തെരഞ്ഞെടുത്തു. മറ്റ് വകുപ്പുകളിലേക്കായി റിന്‍ഷാദ് നെച്ചിമണ്ണില്‍ (എച്ച്.ആര്‍  മാനേജര്‍), ഷഫീഖ് പട്ടാമ്പി (സോഷ്യല്‍ വെല്‍ഫയര്‍ മാനേജര്‍),  നസീഫ് അക്രം (ഇവെന്റ്‌സ് മാനേജര്‍), അബ്ദുല്‍ ജലീല്‍ പി. (മാര്‍ക്കറ്റിംഗ് മാനേജര്‍), അജ്‌നാസ് (ഇക്കോ ആന്റ് ആര്‍ട്‌സ്), നിഹാല്‍ ഖാലിദ് (ഫോക്കസ് കെയര്‍), റിയാസ് പി.കെ, ഇര്‍ഫാന്‍ അക്ബര്‍ (ഹെല്‍ത്ത് ഫോക്കസ്), ഷംസീര്‍ മണ്ണിശ്ശേരി (മോറല്‍), സഫുവാന്‍ പി.എം. (മീഡിയ ആന്റ് ഐ.ടി.ക്ക, സെര്‍ഹാന്‍ പരപ്പില്‍ (പി ആര്‍ ഒ ച്ചആന്റ് എജൂഫോക്കസ്),  നൗഷാദ് പി. (സ്‌പോര്‍ട്‌സ്) എന്നിവരെയും തെരഞ്ഞെടുത്തു.

ഷറഫിയ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റെറില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ജൈസല്‍ അബ്ദുറഡ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജലീല്‍ സി.എച്ച് പ്രവര്‍ത്തന റിപ്പോര്‍ട്ടും റിന്‍ഷാദ് നെച്ചിമണ്ണില്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ശമീര്‍ സ്വലാഹി ഉല്‍ബോധനം നടത്തി.

പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ്, ഇലക്ഷന്‍ ഓഫിസര്‍മാരായ പ്രിന്‍സാദ് പാറായി, മുഹമ്മദ് ഇഖ്ബാല്‍ മാസ്റ്റര്‍ എന്നിവര്‍ നിയന്ത്രിച്ചു. ഷമീം വെള്ളാടത്ത് സ്വഗതവും ജരീര്‍ വേങ്ങര നന്ദിയും പറഞ്ഞു.